മലപ്പുറം കരിങ്കല്ലത്താണിയില്‍ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു
മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരസ്യ പരാക്രമം. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കരിങ്കല്ലത്താണി സ്വദേശി സെയ്‌തലവിക്കാണ് കുത്തേറ്റത്.
ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് അക്രമം നടത്തിയത്. നാട്ടുകാരുടെ മർദ്ദനത്തിൽ നിസാമുദ്ധീനും പരുക്കേറ്റു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read:- കണ്ടുനിന്നവരുടെയെല്ലാം ചങ്ക് പിടച്ചു; ജീവനറ്റ് ക്രെയിനില്‍ തൂങ്ങിക്കിടന്ന് കൊമ്പൻ-വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-