റിയാദിൽ 15 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു
റിയാദ്: റിയാദ് നഗരത്തിൽ ഏതാനും പേർക്ക് ഭക്ഷ്യവിഷബാധ. 15 ഓളം പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടനെ ആരോഗ്യ മന്ത്രാലയം വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റിയാദ് നഗരത്തിൽ പരിമിതമായ എണ്ണം ഭക്ഷ്യവിഷബാധ കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദു അലി പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 15 ആയി.
ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അടച്ചു പൂട്ടിയ ഒരു കടയിലേക്കാണ് പകർവ്യാധിക്കെതിരെയുള്ള അന്വേഷണം എത്തിനിൽന്നത്. വിഷബാധയേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഏകോപിപ്പിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യ വക്താവ് പറഞ്ഞു.
Read Also – ‘എടാ മോനേ’! ഒറ്റ ലക്ഷ്യം, ബാഗും തൂക്കി നടന്നത് 1000 കിലോമീറ്റർ; ആ ഒന്നര മിനിറ്റ്, സിവിന് സ്വപ്ന സാക്ഷാത്കാരം
പുതിയ ചരിത്രം, സ്വിസ് ബാങ്കിന് സൗദിയിൽ ശാഖ തുറക്കാൻ അനുമതി
റിയാദ്: പ്രമുഖ സ്വിസ് ബാങ്കായ യു.ബി.എസ്.എ.ജിക്ക് സൗദി അറേബ്യയിൽ ശാഖ തുറക്കാൻ മന്ത്രി സഭായോഗം അനുമതി നൽകി. കഴിഞ്ഞദിവസം സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ തീരുമാനം. വിദേശരാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള നിക്ഷേപം സൗദിയിലേക്ക് ആകർഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുകളിലൊന്നാണിത്.
ഏത് രാജ്യക്കാരനും ഏറ്റവും സുരക്ഷിതമായി പണനിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന സ്വിസ് ബാങ്കുകളിലൊന്ന് സൗദിയിലേക്ക് വരുന്നത് എല്ലാത്തരം നിക്ഷേപകരേയും ഒരുപോലെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒപ്പം വിദേശ നിക്ഷേപം നേരിെട്ടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പായി ചൈനയിലെ ഹോങ്കോങ് പ്രത്യേക ഭരണമേഖല ഭരണകൂടവുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രമുണ്ടാക്കാനും മന്ത്രിസഭ അനുവാദം നൽകി.