ഒരൊറ്റ ഇന്നിംഗ്സ്, റണ്‍വേട്ടയില്‍ വമ്പന്മാരെ പിന്തള്ളി സുനില്‍ നരെയ്ന്; പിന്നിലായവരില്‍ സഞ്ജുവും പന്തും
കൊല്‍ക്കത്ത: ഐപിഎല്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍ സുനില്‍ നരെയ്ന്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 71 റണ്‍സ് നേടിയതോടെയാണ് നരെയ്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. മത്സരത്തിന് മുമ്പ് ആദ്യ പത്തില്‍ ഇല്ലാത്ത താരമായിരുന്നു നരെയ്ന്. എന്നാല്‍ പഞ്ചാബിനെതിരായ ഇന്നിംഗ്സ് കാര്യങ്ങള്‍ മാറ്റിമറിച്ചു. എട്ട് ഇന്നിംഗ്സില്‍ 44.62 ശരാശരിയില്‍ 357 റണ്‍സാണ് നരെയ്ന്റെ സമ്പാദ്യം. 184.02 ശരാശരിയും നരെയ്നുണ്ട്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിക്ക് ഒമ്പത് മത്സരങ്ങളില്‍ 430 റണ്‍സുണ്ട്. 145.76 സ്ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. 61.43 ശരാശരിയിലാണ് ഇത്രയും റണ്‍സ്.
2011ന് ശേഷം പത്താം സീസണിലാണ് കോലി ഐപിഎല്ലില്‍ 400 റണ്‍സ് പിന്നിടുന്നത്. മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് റുതുരാജ് ഗെയ്ക്വാദിന് എട്ട് കളികളില്‍ 349 റണ്‍സാണുള്ളത്. 58.17 ശരാശരിയാണ് റുതുരാജിന്. 142.45 ശരാശരിയും താരത്തിനുണ്ട്. നരെയ്ന്രെ വരവോടെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് റിഷഭ് പന്ത് (342) നാലാം സ്ഥാനത്തേക്ക് വീണു. ഒമ്പത് മത്സരങ്ങളില്‍ 48.86 ശരാശരിയിലും 161.32 സ്ട്രൈക്ക് റേറ്റിലുമാണ് ഡല്‍ഹി വിക്കറ്റ് കീപ്പര്‍ കൂടിയായ പന്തിന്റെ നേട്ടം. ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണ് അഞ്ചാമത്. ഒമ്പത് മത്സരങ്ങളില്‍ 334 റണ്‍സാണ് സമ്പാദ്യം. 128.96 സട്രൈക്ക് റേറ്റ് മാത്രമാണ് താരത്തിന്. ശരാശരിയാവട്ടെ 37.11.
കഴിഞ്ഞ ദിവസം ആര്‍സിബിക്കെതിരെ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് ഏഴ് കളികളില്‍ 325 റണ്‍സുമായി ആറാം സ്ഥാനത്തേക്ക് വീണു. പിന്നില്‍ രാജസ്ഥാന് റോയല്‍സിന്റെ റിയാന്‍ പരാഗ്. എട്ട് മത്സരങ്ങില്‍ 3187 റണ്‍സ് പരാഗ് നേടി. ഒരു മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജു എട്ടാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരത്തില്‍ 314 റണ്‍സാണ് മലയാളി താരത്തിന് ഇതുവരെ നേടാനായത്. 152.43 സ്ട്രൈക്ക് റേറ്റുണ്ട് താരത്തിന്. ശരാശരി 62.80. ശിവം ദുബെ (311), ശുഭ്മാന്‍ ഗില്‍ (304) എന്നിവരാണ് അടുത്തടുത്ത സ്ഥാങ്ങളില്‍.