സോഷ്യല്‍ മീഡിയയില്‍ മാളവിക സജീവമാണ്. തന്‍റെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് 3.15 ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം വ്യൂ ഈ വീഡിയോ നേടിയിട്ടുണ്ട്. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയിരുന്നത്.
ഇപ്പോള്‍ മാളവികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്. മാളവിക പ്രണയത്തിലാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു കാറില്‍ രണ്ട് കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദി പ്രണയഗാനമാണ് ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുള്ളത്. പിന്നാലെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വാര്‍ത്തയാകുന്നുണ്ട്. അധികം വൈകാതെ ഇത് വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നേരത്തെ തന്നെ അഭിനയ രംഗത്തേക്ക് കടക്കാന്‍ മാളവിക ഒരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രമുഖരായ യുവതാരങ്ങള്‍ക്കൊപ്പം അക്ടിംഗ് വര്‍ക് ഷോപ്പിലും ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാളവിക പങ്കെടുത്തിരുന്നു. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡല്‍ ശ്രുതി, നടന്‍ സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്‌ക്കൊപ്പം ഈ വര്‍ക്ക് ഷോപ്പിന് ഉണ്ടായിരുന്നു. അതേ സമയം ഇന്‍സ്റ്റഗ്രാം പേജില്‍ മാളവിക പങ്കിടുന്ന ഫോട്ടോഷൂട്ട് വീഡിയോകള്‍ എല്ലാം വൈറലാണ്. ഇത് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തായി വരാറുണ്ട്.