തിരുവനന്തപുരം: 06.45 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ രേഖപ്പെടുത്തിയത് 69.04 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 73.80%. പത്തനംതിട്ടയിലാണ് കുറവ്- 63.05%. 
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും ചില ബൂത്തുകളില്‍ ഇപ്പോഴും നീണ്ടനിര അനുഭവപ്പെടുന്നുണ്ട്. വൈകിട്ട് ആറു മണി വരെയെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി.  പോളിങ് മന്ദഗതിയിലായ വടകരയിൽ വോട്ടെടുപ്പ് ചുരുങ്ങിയത് എട്ടു മണിവരെയെങ്കിലും നീളുമെന്നാണ് സൂചന.
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:
തിരുവനന്തപുരം-65.68, ആറ്റിങ്ങല്‍-68.84,. കൊല്ലം-66.87, പത്തനംതിട്ട-63.05, മാവേലിക്കര-65.29, ആലപ്പുഴ-72.84, കോട്ടയം-65.29, ഇടുക്കി-65.88, എറണാകുളം-67.00, ചാലക്കുടി-70.68, തൃശൂര്‍-70.59, പാലക്കാട്-71.25, ആലത്തൂര്‍-70.88, പൊന്നാനി-65.62, മലപ്പുറം-69.61, കോഴിക്കോട്-71.25, വയനാട്-71.69, വടകര-71.27, കണ്ണൂര്‍-73.80,  കാസര്‍ഗോഡ്-72.52. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed