വേഗക്കാരന്‍ പേസര്‍ രാജസ്ഥാനായി തിരിച്ചെത്തും! സഞ്ജുവിന് നിര്‍ണായകം, പ്ലേഓഫ് ഉറപ്പാക്കാന്‍ നാളെ ലഖ്‌നൗവിനെതിരെ

ലഖ്‌നൗ: ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നാളെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ ഏകനാ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരുവരും തമ്മില്‍ ജയ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ചിരുന്നു. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ നിലവില്‍ 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജു സാംസണും സംഘവും പരാജയപ്പെട്ടത്. നാളെ ജയിച്ചാല്‍ ടീമിന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാക്കാം. ലഖ്‌നൗ നിലവില്‍ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയമുള്ള അവര്‍ക്ക് പത്ത് പോയിന്റാണുള്ളത്.

സഞ്ജുവിന് ഏറെ നിര്‍ണായകമാണ് നാളത്തെ മത്സരം. ടി20 ലോകകപ്പ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം 28ന് ദില്ലിയില്‍ നടക്കാനിരിക്കെ ഒരു തകര്‍പ്പന്‍ പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവണം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറായും കെ എല്‍ രാഹുല്‍ രണ്ടാം വിക്കറ്റ് കീപ്പറായും സ്ഥാനമുറപ്പിച്ചെന്ന വര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരേയും മറികടക്കുന്ന പ്രകടനം സഞ്ജു പുറത്തെടുക്കേണ്ടതുണ്ട്.് മാത്രമല്ല, പന്തിന് നാളെ മുംബൈ ഇന്ത്യന്‍സിനോടും മത്സരമുണ്ട്. രാഹുലും സഞ്ജുവിനെതിരെ കളിക്കുന്നു.

ലഖ്‌നൗവിനെതിരെ എവേ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ മാറ്റത്തിന് സാധ്യതയുണ്ടാവില്ലെന്നാണ് വാര്‍ത്തകള്‍. പരിക്കുമാറിയ നന്ദ്രേ ബര്‍ഗറെ ഇംപാക്റ്റ് പ്ലെയറായി കളിപ്പിച്ചേക്കും. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ സന്ദീപ് ശര്‍മ, മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ഇന്നിംഗ്്‌സ് ഓപ്പണ്‍ ചെയ്യും. പിന്നാലെ സഞ്ജുവും റിയാന്‍ പരാഗും. അഞ്ചാമനായി ഷിം

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, യൂസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍.

By admin