ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങൾ അടങ്ങിയ മല്ലിയിൽ പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ എന്നിവ അടങ്ങിയിരിക്കുന്നു. ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. 
വിറ്റാമിൻ കെ, സി, എ എന്നിവയ്‌ക്കൊപ്പം നാരുകളും ആന്റിഓക്‌സിഡന്റുകളും മെറ്റബോളിസവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മല്ലി വെള്ളം സ്വാഭാവികമായും കൊഴുപ്പ് കുറയ്ക്കാനും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വൃക്ക തകരാറുകൾ ഭേദമാക്കാനും സഹായിക്കുന്നു. 
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മല്ലി. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. മല്ലിവെള്ളം ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. 
എക്‌സീമ പോലുള്ള ചർമരോഗങ്ങൾക്കും ഏറെ ഗുണകരമാണ് മല്ലി. ഇതിൻറെ ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിൽ കുരുക്കളുണ്ടാകുന്നത് തടയുകയും ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുകയും ചെയ്യുന്നു. 
വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുകയും മുഖക്കുരു, ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ, ഈ പാനീയത്തിലെ ആന്റിഫംഗൽ ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും അലർജികളെയും പുറന്തള്ളാൻ സഹായിക്കുന്നു.
വയറിന്റെ ആരോഗ്യത്തിനും ദഹന സംവിധാനം മെച്ചപ്പെടുത്താനും ഏറെ ഗുണകരമാണ് മല്ലിയിട്ട വെള്ളം. മാത്രമല്ല, ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാനും സഹായകമാണ്. പ്രമേഹത്തിന് മാത്രമല്ല, കൊളസ്‌ട്രോൾ നിയന്ത്രണത്തിനും ഏറെ നല്ലതാണ്. ഇതിന്റെ ഇത്തരം ഗുണങ്ങൾ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed