ബഹ്റൈന്‍: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പിഎഎസിടി) വർഷം  തോറും സംഘടിപ്പിക്കാറുള്ള “പാക്ട് ഓണം”,  ബഹ്‌റിനിലെ സദ്യപ്രേമികൾക്കും കലാസ്വാദകർക്കും പാക്ട് അംഗങ്ങൾക്കും എന്നും ഒരു  ഉത്സവം തന്നെയാണ്.  ഇത്തവണത്തെ ഓണവും അതിഗംഭീരമായി തന്നെ ക്രൗൺ പ്ലാസ കോൺഫറൻസ് ഹാളിൽ വച്ച് പാക്‌ട് നടത്തി.

അതീവ ചാരുതയാർന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലം, ബഹ്‌റിനിലെ ബിസിനസ് ഐക്കണായ പമ്പാവാസൻ നായർ, പാലക്കാട് പ്രവാസി സെന്റർ വൈസ് പ്രസിഡന്റ് ശശി ചെമ്പനക്കാട്, ഇന്ത്യൻ സ്കൂൾ  ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ പളനി സ്വാമി, ഐസിആര്‍എഫ് ചെയർമാൻ ‍ഡോ. ബാബു രാമചന്ദ്രൻ, സെക്രട്ടറി പങ്കജ് നെല്ലൂർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, ഇന്ത്യൻ ക്ലബ് എക്സ്-പ്രസിഡന്റ് സ്റ്റാലിൻ, കെഎസ്‌സിഎ പ്രസിഡന്‍റ് പ്രവീൺ നായർ, സുമിത്ര പ്രവീൺ, ബികെഎസ്എഫ് പ്രതിനിധികൾ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നിസ്സാർ ഫഹദാൻ, ഐഐപിഎ ചെയർമാൻ അമ്പിളിക്കുട്ടൻ, എബ്രഹാം ജോൺ, സുധീർ തിരുനെല്ലാത്ത്, പ്രേംജിത്, പ്രമുഖ സംഘടനകളുടെ നേതാക്കൾ, ടൈറ്റിൽ സ്പോൺസർ അൽ ഷെരിഫ് കമ്പനി പ്രതിനിധി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ സ്‌പോൺസർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നടന്ന,  ‘തനി പാലക്കാടൻ സ്റ്റൈൽ സദ്യ’ ആയിരത്തിഎണ്ണൂറിൽപരം  വരുന്ന ബഹറിൻ മലയാളികൾ ആസ്വദിച്ചു കഴിച്ചു. മാവേലിമന്നനും പൂക്കളവും തിരുവാതിരകളിയും മറ്റനവധി നൃത്തനൃത്യങ്ങളും സോപാനം വാദ്യകലാസംഘവും ഐഐപിഎ നിധിനും ചേർന്ന് ഒരുക്കിയ ഫ്യൂഷൻ മ്യൂസിക്കും ഒക്കെയായി പാക്‌ട് പൊന്നോണം ഇത്തവണയും കാണികളുടെ മനം കവരുകയും പകരം വയ്ക്കാനില്ലാത്ത ഒരു അനുഭവമായി മാറുകയും ചെയ്തു.

ഈ പൊന്നോണം ഒരു മെഗാ ഇവന്റ് ആക്കി മാറ്റുനതിനു വേണ്ടി കഠിന പ്രയത്നം ചെയ്ത എല്ലാവരോടും  നന്ദിയും ആദരവും അറിയിക്കുന്നതായി പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed