ഒമേഗ -3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ള ഫ്ളാക്സിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. സിങ്ക്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഫ്ലാക്സ് സീഡ് പൊടി സ്മൂത്തികളിലോ വെള്ളത്തിലോ കുതിർത്ത് കഴിക്കുന്നത് വളരെയധികം ​ഗുണം ചെയ്യും. 
ഫ്ളാക്സ് സീഡിൽ ആൽഫ ലിനോലെനിക് ആസിഡിഡ് അടങ്ങിയിരിക്കുന്നു. ഒരു തരം ഒമേഗ -3 ഫാറ്റി ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. എഎൽഎ അടങ്ങിയിട്ടുള്ളതിനാൽ സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതായി ​പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഫ്ളാക്സ് സീഡ് പൊടിയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ഫ്ളാക്സ് സീഡിലെ ഉയർന്ന ഫൈബർ ഉള്ളടക്കം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അനാരോഗ്യകരമായ കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും കഴിയുന്ന ലയിക്കുന്ന മ്യൂസിലാജിനസ് നാരുകളുടെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ.
പതിവായി കഴിക്കുന്നത് ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ക്രമരഹിതമായ ആർത്തവവും അസ്വസ്ഥതകളും പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും. ഫ്ളാക്സ് സീഡ് നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാനും ഊർജ്ജത്തോടെ നിലനിർത്താനും സഹായിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *