ഡാലസ്:ചൊവ്വാഴ്ച ഡാളസ് ഫെയർ പാർക്കിന് സമീപം ഉണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ മരിച്ചു. സൗത്ത് ബൊളിവാർഡിലെ 3000 ബ്ലോക്കിലെ ഒരു അപ്പാർട്ട്മെൻ്റിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഡാലസ് പോലീസ് പറഞ്ഞു.
17 വയസ്സുള്ള ഡ്രെനേഷ്യ വില്ലിസ്, 40 വയസ്സുള്ള ലനേഷായ പിങ്കാർഡ് എന്നീ രണ്ട് സ്ത്രീകളെ വെടിയേറ്റ മുറിവുകളോടെ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. 65 കാരിയായ ഡോറിസ് വാക്കറാണ് വില്ലിസിനേയും പിൻകാർഡിനേയും വെടിവെച്ചത്. കൊലപാതകക്കുറ്റം ചുമത്തി വാക്കറെ അറസ്റ്റ് ചെയ്യുകയും ഡാളസ് കൗണ്ടി ജയിലിൽ അടയ്ക്കുകയും ചെയ്തു. അവരുടെ ബോണ്ട് $500,000 ആയി നിശ്ചയിച്ചിരിക്കുന്നു.
പ്രതികളും കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *