കണ്ണൂര്‍: ബിജെപി പ്രവേശത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെ ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നല്‍കിയ മറുപടിയായിരുന്നു ‘എന്‍റെ പട്ടി പോലും ബിജെപിയിലേക്ക് പോകില്ല’ എന്നത്. തനിക്കൊരു പട്ടിയുണ്ട്, വളരെ നല്ലൊരു പട്ടി, ബ്രൂണോ എന്നാണതിന്‍റെ പേര്, അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നായിരുന്നു കെ സുധാകരൻ വിശദീകരിച്ച് പറഞ്ഞത്.
കെ സുധാകരൻ ആ പറഞ്ഞ ‘പട്ടി’യാണിത്, ബ്രൂണോ. ഏറെ സ്നേഹത്തോടെയും കരുതലോടെയും കെ സുധാകരൻ വളര്‍ത്തുന്ന പട്ടി. മര്യാദക്കാരനായി നല്ല രീതിയിലാണ് ബ്രൂണോയെ താൻ നോക്കുന്നത് എന്ന് കെ എസ് തന്നെ പറയുന്നു. ബ്രൂണോയ്ക്ക് ഒരു കൂട്ടില്ല എന്നതാണ് നേതാവിന്‍റെ വിഷമം. കൂട്ടില്ലാത്തതിനാല്‍ തങ്ങളൊക്കെ തന്നെ ബ്രൂണോയ്ക്ക് കൂട്ട് കൊടുക്കാനെന്നും കെ സുധാകരൻ.
ബ്രൂണോയ്ക്കൊപ്പമുള്ള കെ സുധാകരന്‍റെ വീഡിയോ കാണാം:-