വടകര: വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കെതിരെ കലാശക്കൊട്ടില്‍ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതായി പരാതി. യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടര്‍ക്കും എല്‍.ഡി.എഫ്. പരാതി നല്‍കി.
വടകര അഞ്ചുവിളക്കിനു സമീപം നടന്ന കലാശക്കൊട്ടിനിടെയാണ് അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതെന്നാണ് പരാതി. എല്‍.ഡി.എഫ്. വടകര മണ്ഡലം സെക്രട്ടറി വത്സന്‍ പനോളിയാണ് പരാതി നല്‍കിയത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു.
വടകരയില്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ ശൈലജയെ വ്യക്തിഹത്യ ചെയ്യുകയും അവഹേളിക്കുകയുമാണ് യു.ഡി.എഫ. ചെയ്യുന്നതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്ററുകളും വ്യാജ വിഡിയോകളും പ്രചരിപ്പിക്കുന്നെന്നും പരാതിയില്‍ പറയുന്നു.