തൃശ്ശൂർ പൂരത്തിലെ പൊലീസ് അനാവശ്യ ഇടപെടൽ; ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.

തൃശൂർ പൂരത്തിലെ ആചാരങ്ങൾ പൊലീസിന്റെ അനാവശ്യ ഇടപെടൽ മൂലം മുടങ്ങിയതിൽ ഇടപെടലാവശ്യപ്പെട്ടുള്ള ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയിരുന്നു. ഈ ഹർജിക്കൊപ്പം മെയ് 22ന് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജിയും ഹൈക്കോടതി പരിഗണിക്കും.

 

 

By admin

You missed