നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് – ഗാർഡിയൻ ഓഫ് ട്രെഷേഴ്സിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 3D യിൽ ഒരു ഫാന്റസി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ലൊക്കേഷൻ കാഴ്ചകളും ലിഡിയന്‍ നാദസ്വരം, മാര്‍ക്ക് കിലിയൻ എന്നിവർ സിനിമക്കായി ഒരുക്കുന്ന സംഗീതത്തിന്റെയും ബിഹൈൻഡ് ദി സീൻസ് ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
ചിത്രത്തിലെ ചില എക്സ്ക്ലൂസിവ് സ്റ്റില്ലുകളും വീഡിയോയിൽ കാണാം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ സംഭാഷണങ്ങൾ എഴുതുന്നത് കലവൂർ രവികുമാർ ആണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിർവഹിക്കുന്നു. ലിഡിയന്‍ നാദസ്വരം ആണ് ബാറോസിനായി സംഗീതം നൽകുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ചിത്രത്തിനായി പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. ടി കെ രാജീവ് കുമാറാണ് ചിത്രത്തിന്റെ ക്രീയേറ്റിവ്‌ ഹെഡ് ആയി പ്രവർത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed