ബോളിവുഡിന് കഷ്ടകാലം തുടരുകയാണ്. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളായ ബഡേ മിയാൻ ഛോട്ടേ മിയാനും അജയ് ദേവ്ഗണിന്റെ മൈദാനും ബോളിവുഡിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന സിനിമകളായിരുന്നു. എന്നാൽ ഈദ് റിലീസുകളായെത്തിയ ഇരുസിനിമകൾക്കും തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത.

ഏപ്രിൽ 10 ന് റിലീസ് ചെയ്ത ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ ബജറ്റ് 350 കോടി രൂപയാണ്. 250 കോടി രൂപ മുതൽമുടക്കിലാണ് അജയ് ദേവ്ഗൺ നായകനായ മൈദാൻ നിർമ്മിച്ചത്. ഈദ് റിലീസുകളായെത്തിയ ഇരു സിനിമകളും ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു.

റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര ബോക്സോഫീസിൽ നിന്ന് ബഡേ മിയാന്‍ ഛോട്ടേ മിയാന് നേടാൻ കഴിഞ്ഞത് 60 കോടി മാത്രമാണ്. മൈദനാകട്ടെ 50 കോടി തികയ്ക്കാൻ പാടുപെടുകയാണ്. ഇതോടെ പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതിനായി പല തിയേറ്ററുടമകളും ടിക്കറ്റ് നിരക്ക് വെട്ടികുറച്ചിരുന്നു.

ഇതോടെ പല തിയേറ്ററുകളും അടച്ചിടാന്‍ പോകുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പല റിലീസുകളും നീട്ടിയതായും റിപ്പോർട്ടുകളുണ്ട്. ഇതും ബോളിവുഡിന് വലിയ തിരിച്ചടി തന്നെയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *