പട്‌ന: ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനു മുമ്പായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ അഞ്ചു ബാഗുകളില്‍ പണം കൊണ്ടുവന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാനാണ് പണം എത്തിച്ചതെന്ന് തേജസ്വി ആരോപിച്ചു.
”നഡ്ഢ വന്നപ്പോള്‍ കുറേ ബാഗുകള്‍ കൊണ്ടുവന്നെന്നാണ് ഞാന്‍ അറിഞ്ഞത്. തെരഞ്ഞെടുപ്പു നടക്കുന്ന ഇടങ്ങളില്‍ അതു വിതരണം ചെയ്തു.
ഇത് ശരിയാണെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഞാന്‍ നുണ പറയുകയല്ല. അന്വേഷണ ഏജന്‍സികളെല്ലാം അവരെ പരസ്യമായി സഹായിക്കുകയാണ്. അഞ്ചു ബാഗുകളാണ് നഡ്ഢ ഡല്‍ഹിയില്‍നിന്നും കൊണ്ടുവന്നത്”- തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

#WATCH | Patna: Former Bihar Deputy CM and RJD leader Tejashwi Yadav says, “I have received news that he (BJP chief JP Nadda) has brought several bags with him. He is distributing them at places where elections are taking place. Get this checked, the allegations are true. I am… pic.twitter.com/Bwaz0YrHjN
— ANI (@ANI) April 25, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *