ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍

മുബൈ: ബോളിവുഡം താരം തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബ‌‌‍ർ സെൽ നോട്ടീസ്. ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നി‍ർദേശം. ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിലാണ് നടപടി. തമന്ന ഫെയർ പ്ലേ ആപ്പിനായി പ്രചാരണം നടത്തിയെന്നാണ് ആരോപണം.

ഐപിഎൽ സംപ്രേഷണാവകാശമുളള വയകോം നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഫെയർ പ്ലേ ആപ്പ് വഴി ഐപിഎൽ സംപ്രേഷണം ചെയ്തത് മൂലം വയകോമിന് 100 കോടി നഷ്ടമുണ്ടായി എന്നാണ് പരാതി. കേസിൽ ബോളിവുഡ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസ്, സഞ്ജയ് ദത്ത് എന്നിവ‍രുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

‘കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍’; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

 

By admin