ഇടുക്കി: ആലക്കോട് കാടുകയറി മൂടി വൈദ്യുതിലൈൻ. കച്ചിറപ്പാറക്കവലയിൽനിന്ന് ചിലവിനുള്ള റോഡരികിലാണ് കാടുകയറി മൂടി 11 കെ.വി. ലൈൻ നിൽക്കുന്നത്. രണ്ട് തൂണുകളാണ് ഇത്തരത്തിൽ കാടുമൂടികിടക്കുന്നത്.
ഒന്ന് റോഡരികിലും മറ്റൊന്ന് ഇതിനോട് ചേർന്ന് സ്വകാര്യ കമ്പനിയുടെ വളപ്പിലുമാണ്. എർത്ത് വയറിലും സ്റ്റേക്കമ്പിയിലും പടർന്നുകയറിയ വള്ളി വൈദ്യുതിലൈനിലും പടർന്നിട്ടുണ്ട്. അതിനാൽ സ്റ്റേക്കമ്പിയിലേക്കും എർത്ത് വയറിലേക്കും വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യതയുണ്ട്.
അതിനാൽ തന്നെ ഇതുവഴി കടന്നുപോകുന്നവർക്കും മൃഗങ്ങൾക്കും ഷോക്ക് ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്. ആലക്കോട് കെ.എസ്.ഇ.ബി. സെക്ഷന്റ കീഴിലാണ് ഈ പോസ്റ്റുകൾ..