നിർമ്മാണത്തിലിരിക്കുന്ന ഫ്ലൈ ഓവറിന് നടുവിൽ എന്തോ ഒന്ന് ! പരിശോധിച്ചപ്പോൾ യുവാവ് തൂങ്ങി മരിച്ച നിലയിൽ
ദില്ലി: ദില്ലിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ദില്ലിയിലെ കരാല ഏരിയയിലെ ഫ്ലൈ ഓവറിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മേൽപ്പാലത്തിന് നടുവിലുള്ള ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പ്രദേശത്തുള്ളവരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയിൽ കമ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാവിന് 25-30 വയസിനുള്ളിൽ പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നും പ്രദേശത്ത് നിന്നും കാണാതായ യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
Read More : സഹോദരിക്ക് വിവാഹ സമ്മാനമായി മോതിരവും ടിവിയും വാങ്ങി നൽകി; ഭർത്താവിനെ ഭാര്യയും സഹോദരങ്ങളും തല്ലിക്കൊന്നു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)