അലാസ്ക: ചൊവ്വാഴ്‌ച അലാസ്കയിലെ ഫെയർബാങ്ക്‌സിന് സമീപം തനാന നദിയിൽ രണ്ടുപേരുമായി പോയ വിമാനം തകർന്നുവീണു. രക്ഷപ്പെട്ടവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
തകർന്നുവീണ വിമാനം – C-54 സ്കൈമാസ്റ്റർ – രാവിലെ ഫെയർബാങ്ക്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നിരുന്നു. അവിടെ നിന്ന് 7 മൈൽ (11 കിലോമീറ്റർ) അകലെയാണ് തകർന്ന് വീണതായി കണ്ടെത്തിയത്. അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് പറയുന്നതനുസരിച്ച് , വിമാനം “നദീതീരത്തുള്ള കുത്തനെയുള്ള കുന്നിലേക്ക് തെന്നിമാറുകയും അവിടെ വെച്ച് തീപിടിക്കുകയുമായിരുന്നു.
🚨#BREAKING: New Security footage has captured the moment when a Douglas C-54D-DC Skymaster, plane operated by Alaska Air Fuel, crashed soon after takeoff from Fairbanks International Airport in Alaska. Both pilots were killed and the aircraft was destroyed pic.twitter.com/t1MQd3wgB9
— R A W S A L E R T S (@rawsalerts) April 24, 2024
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിൻ്റെ അലാസ്ക റീജിയണൽ ഓഫീസ് മേധാവി ക്ലിൻ്റ് ജോൺസൺ പറയുന്നതനുസരിച്ച്, ടേക്ക്ഓഫിന് ശേഷവും അപകടത്തിന് മുമ്പും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ട് ചെയ്തു.