തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പ് വഴി തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പൊലീസ് നൽകിയ വാട്സ്ആപ്പ് നമ്പറിലും പരാതി പ്രവാഹം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കൊണ്ട് 15 പരാതികൾ ലഭിച്ചു. ലോൺ അപ്പ് തട്ടിപ്പിൽ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം നടപടികൾ കടുപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്ത്, തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പൊലീസ് പ്രത്യേക വാട്സ്ആപ്പ് നമ്പർ