വീണ്ടും മാസ് എന്‍റര്‍ടെയ്‍നറുമായി ഫഹദ്, മലയാളം അരങ്ങേറ്റത്തിന് എസ് ജെ സൂര്യയും

വീണ്ടും മാസ് എന്‍റര്‍ടെയ്‍നറുമായി ഫഹദ്, മലയാളം അരങ്ങേറ്റത്തിന് എസ് ജെ സൂര്യയും

തെന്നിന്ത്യൻ സിനിമകളിലെ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ എസ് ജെ സൂര്യ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു. ബാദുഷാ സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസ് ആണ്. മാസ് എന്‍റര്‍ടെയ്‍നറായി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഹൈദരാബാദിൽ നടന്ന മീറ്റിംഗിന് ശേഷമാണ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായ ബാദുഷ സോഷ്യൽ മീഡിയയിലൂടെ എസ് ജെ സൂര്യയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ് സ്ഥിരീകരിച്ചത്. 

വീണ്ടും മാസ് എന്‍റര്‍ടെയ്‍നറുമായി ഫഹദ്, മലയാളം അരങ്ങേറ്റത്തിന് എസ് ജെ സൂര്യയും

 

ബാദുഷാ സിനിമാസിന്റെ ബാനറിൽ എൻ എം ബാദുഷാ, ഷിനോയ് മാത്യു, ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. ബാദുഷാ സിനിമാസ് നിർമ്മിക്കുന്ന ഹൈ ബജറ്റ് സിനിമയായിരിക്കും ഇത്. ചിത്രത്തിന്റെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ വർഷം തന്നെ ഫഹദ് – എസ് ജെ സൂര്യ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : ട്രെയ്‍ലറിന് മുന്‍പ് ആദ്യ സ്റ്റില്ലുകളുമായി ‘ബറോസ്’ ടീം; ബിടിഎസ് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin