രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും; നിർണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി
മുബൈ: ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി.അമരാവതിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്‍റെ പ്രഖ്യാപനം. കഴിഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു പാർട്ടി (ബിജെപി) ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാൻ പോരാടുകയാണ്. ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കനൗജിലെ സ്ഥാനാർത്ഥിത്വം: സസ്പെന്‍സ് നിലനിർത്തി അഖിലേഷ് യാദവ്
ദില്ലി: ഉത്തര്‍പ്രദേശിലെ കനൗജിലെ സ്ഥാനാര്‍ത്ഥ്വത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി അഖിലേഷ് യാദവ്. ആര് മത്സരിക്കുമെന്ന് നാമനിർദേശ പത്രിക നല്‍കുന്പോള്‍ അറിയാമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന് കനൗജില്‍ ചരിത്ര വിജയമുണ്ടാകമെന്നും അഖിലേഷ് യാദവ് പറഞ്ഞു.കനൗജില്‍ എസ്‍പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും അഖിലേഷ് മത്സരിക്കുമെന്നാണ് അഭ്യൂഹം.