മുംബൈ: തിരഞ്ഞെടുപ്പ് പ്രചരണ റാലിയ്ക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യവത്മാലിലെ പുസാദില്‍ നടന്ന റാലിയിലായിരുന്നു സംഭവം. സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ ഗഡ്കരിയെ ഉടനടി ചികിത്സയ്ക്ക് വിധേയനാക്കി. കുറച്ചു സമയത്തിന് ശേഷം അദ്ദേഹം മടങ്ങിയെത്തി പ്രസംഗം തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

पुसद, महाराष्ट्र में रैली के दौरान गर्मी की वजह से असहज महसूस किया। लेकिन अब पूरी तरह से स्वस्थ हूँ और अगली सभा में सम्मिलित होने के लिए वरूड के लिए निकल रहा हूँ। आपके स्नेह और शुभकामनाओं के लिए धन्यवाद।
— Nitin Gadkari (मोदी का परिवार) (@nitin_gadkari) April 24, 2024

“മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി”, ഗഡ്കരി ‘എക്‌സി’ല്‍ കുറിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *