കൊച്ചി: മാധ്യമങ്ങള്‍ ചെയ്യുന്ന ചെറ്റത്തരത്തിന് താനാണോ സ്വയംവിമര്‍ശനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  
നിങ്ങള്‍ ചില മാധ്യമങ്ങള്‍ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്. അതിന് ഞാനാണോ സ്വയംവിമര്‍ശനം നടത്തേണ്ടത്. മാധ്യമങ്ങളല്ലെ സ്വയം വിമര്‍ശനം നടത്തേണ്ടത്. നിങ്ങളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്.
പിണറായി വിജയന്‍ എന്ന വ്യക്തിയെയാണോ ആക്രമിക്കുന്നത്. എല്‍ഡിഎഫ് എന്ന മേഖലയെ തന്നെയല്ലെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതല്ലെ വസ്തുത. അതെന്താണ് മറന്ന് പോകുന്നതെന്ന് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് ഒരുസംഭവം ഉണ്ടായല്ലോ. ഒരു മാധ്യമം ഒരുചര്‍ച്ച നടത്തുകയാണ്. ആ ചര്‍ച്ചയില്‍ രണ്ട് കൂട്ടരെ മത്സരിക്കുന്നുള്ളു. ആ രണ്ടു കൂട്ടരില്‍ യുഡിഎഫും ബിജെപിയും മാത്രമേ ഉള്ളു. അവസാനം എല്‍ഡിഎഫിന്റെ ഒരുപാവം ഇവിടെ മത്സരിക്കുന്നു എന്നൊരു വാചകവും.
യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്ന മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് എല്‍ഡിഎഫിലെ പന്ന്യന്‍ രവീന്ദ്രനാണല്ലോ. അദ്ദേഹത്തെ അങ്ങ് തമസ്‌കരിക്കുകയാണ്. അത് പിണറായി വിജയനോടുള്ള വിരോധത്തിന്റെ ഭാഗമായിട്ടാണോ.
ഇതാണ് സ്വീകരിക്കുന്ന രീതി. ഇത് സാധാരണ നില വിട്ടിട്ടുള്ളതാണ്. ആ നിലസ്വീകരിക്കുന്നതിന് അത്തരം ആളുകളാണ് സ്വയം വിമര്‍ശനം നടത്തേണ്ടത്. അതാണ് വിഷയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *