സഹകരണ ബാങ്കുകൾക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തൽ: 25000 കോടിയുടെ തട്ടിപ്പ് കേസിൽ അജിത് പവാറിന് ആശ്വാസം

മുംബൈ: മഹാരാഷ്ട്രയിൽ വൻ വിവാദമായ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം. 25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ ബാങ്കുകൾക്ക് നഷ്ടം നേരിട്ടിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വായ്പയായി നൽകിയ 1343 കോടി തിരിച്ചുപിടിച്ചെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് വിശദീകരിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. ജനുവരിയിൽ കേസിൽ അന്വേഷണം അവസാനിപ്പിച്ച് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റിപ്പോർട്ട്‌ നൽകിയിരുന്നു. റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അജിത് പവാര്‍, ഭാര്യ സുനേത്ര പവാര്‍, എൻസിപി ശരദ് പവാര്‍ വിഭാഗം എംഎൽഎ രോഹിത് പവാര്‍ എന്നിവര്‍ക്കെതിരെയും ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

By admin

You missed