എറണാകുളം : ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ പര്യടനം കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ നടന്നു.   തുറന്ന ജീപ്പിലായിരുന്നു ട്വന്റി 20 സ്ഥാനാർത്ഥിയുടെ പര്യടനം. അഴിമതി മുക്ത ഭരണമെന്ന ട്വന്റി20 പാർട്ടിയുടെ പ്രധാന വാഗ്ദാനത്തെ പ്രതീക്ഷയോടെ കണ്ട മണ്ഡലത്തിലെ വോട്ടർമാർ വലിയ പ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം ശ്രീ രവിശങ്കർ ഫ്ലാഗ് ഓഫ് ചെയ്തു. എടതുരുത്തി സെന്റ് ആൻസ് കോൺവെന്റ് സന്ദർശിച്ച് പിന്തുണ തേടി. ആലുവ തെരുവ്, ചെന്ത്രാപ്പിന്നി, പൊക്ള, ചെളിങ്ങാട്, പള്ളി വളവ് എന്നിവിടങ്ങളിലും അഡ്വ. ചാർളി പോൾ  ജനങ്ങളെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.
ചാലക്കുടി ലോക്സഭാ മണ്ഡലം ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, കൈപ്പമംഗലം കോഡിനേറ്റർ ജിജു പീറ്റർ, കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *