കട്ടപ്പന: കുമളി പോലീസ് സ്റ്റേഷനു മുമ്പിൽ 42കാരന്റെ ആത്മഹത്യ ശ്രമം നടത്തിയത് . കുമളി സ്വദേശി സുരേഷാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാവിലെ ഒൻപതോടെയാണ് കുമളി റോസാപൂക്കണ്ടം സ്വദേശി മുനിയാണ്ടി സുരേഷ് എന്നു വിളിക്കുന്ന സുരേഷ് കുമളി പോലിസ് സ്റ്റേഷനു മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
കഞ്ചാവ് കച്ചവടം ഉണ്ടെന്ന വിവരം കിട്ടിയതിനെത്തുടർന്ന് പോലീസ് സുരേഷിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് സ്റ്റേഷനു മുമ്പിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.
ശ്രമം പോലീസ് തടയുകയും സുരേഷിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടനില തരണം ചെയ്ത സുരേഷിനെ തുടർചികിത്സയ്ക്കായി തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് വിൽപ്പന, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് സുരേഷ് എന്ന് പോലീസ് പറഞ്ഞു.