കോഴിക്കോട്: ഒളവണ്ണ കൊടിനാട്ട് മുക്കിൽ യുവാവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുക്കാശ്ശേരി താഴം അശ്വതി ഭവനിൽ എസ്.നകുലൻ (27) ആണ് മരിച്ചത്. കുറച്ച് ദിവസമായി പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് വിദേശത്ത് ജോലി ചെയ്തിരുന്ന നകുലൻ നാട്ടിലെത്തിയത്. പിതാവ്: ഷൈജു. മാതാവ്: പരേതയായ രത്നമണി. സഹോദരങ്ങൾ: രാജീവൻ, അശ്വതി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)