അബുദാബി: ആവർത്തിച്ചുള്ള സുരക്ഷാ ലംഘനങ്ങൾ കാരണം അബുദാബിയിലെ ഹോട്ട് പോട്ട് റസ്റ്ററന്റ് അടച്ചുപൂട്ടിയതായി അധികൃതർ. റസ്റ്ററന്റിൽ പ്രാണികളും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലും സംഭരണ സ്ഥലങ്ങളിലും ശുചിത്വമില്ലായ്മയും കണ്ടെത്തി. ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും  പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ റസ്റ്ററന്റ് ഉടമകൾ പരാജയപ്പെട്ടതായും അധികൃതർ പറഞ്ഞു. 
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) യുടെ റിപ്പോർട്ട് പ്രകാരം റസ്റ്ററന്റിനെതിരെ നാല് നിയമലംഘനങ്ങൾ റിപോർട് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *