ബിഗ് ബോസിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ദയ അച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ ഇപ്പോഴിതാ രണ്ടാമതും വിവാഹിതയാകാന്‍ പോകുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കെട്ടാന്‍ പോകുന്നയാള്‍ പോലീസുകാരനാണെന്നും ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെ ദയ പറയുന്നു.
”എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നു. വയസ്സ് 41. എറണാകുളം പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണ്. കാണാനും കൊച്ചുസുന്ദരന്‍. ഞങ്ങള്‍ രണ്ടു പേരും കാര്യങ്ങള്‍ എല്ലാം പരസ്പരം സംസാരിച്ചു ഇഷ്ടമായി. വിവാഹം ഉടനുണ്ടാകും.
ഞാന്‍ കുറച്ചു തിരക്കിലാണ്. സോറി, ഞങ്ങള്‍ കുറച്ചു തിരക്കിലാണ്. വിവാഹം ഉടനണ്ടാകും, ഞാന്‍ അറിയിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഫെയ്‌സബുക്കില്‍ ഇനി മുതല്‍ പോസ്റ്റും റീല്‍സും ലൈവും കുറവായിരിക്കും. അദ്ദേഹത്തിനത് ഇഷ്ടമല്ല. അദ്ദേഹത്തിന് ഇഷ്ട്ടമല്ലാത്തതൊന്നും എനിക്കും ഇഷ്ട്ടമല്ല.
എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ. ഞാന്‍ എന്ന വാക്കില്‍ നിന്നും ഞങ്ങള്‍ എന്ന വാക്കില്‍ എത്താന്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവുമുണ്ടാകുമെന്ന പ്രതീക്ഷയോടെ എന്നെ ഇഷ്ട്ടപെടുന്നവരോട് മാത്രം തല്‍ക്കാലം ഫെയ്‌സ്ബുക്കില്‍ നിന്നും വിട.. ദയ അച്ചു…” – എന്നാണ് കുറിപ്പ്.