‘ക്ലാരിറ്റി ഇല്ല എന്നതില്‍ ഞങ്ങള്‍ക്ക് ക്ലാരിറ്റിയുണ്ട്’; ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്‍മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശ്രദ്ധേയ മത്സരാര്‍ഥികളാണ് ഗബ്രിയും ജാസ്മിനും. ഇരുവരും ചേര്‍ന്ന് ഒരു ടീമായാണ് കളിക്കുന്നതെന്ന് സഹമത്സരാര്‍ഥികള്‍ പലപ്പോഴും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലാണ് പലപ്പോഴും ഗബ്രിയും ജാസ്മിനും ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ പങ്കെടുക്കാറ്. ബിഗ് ബോസ് മലയാളത്തിന്‍റെ മുന്‍ സീസണുകളിലേതുപോലെ ഒരു ലവ് ട്രാക്ക് ആണോ ഇരുവരും പിടിക്കുന്നതെന്ന സംശയം സഹമത്സരാര്‍ഥികള്‍ക്കൊപ്പം പ്രേക്ഷകരില്‍ ഒരു വിഭാഗത്തിനുമുണ്ട്. ഇത് ഇരുവരുടെയും സ്ട്രാറ്റജിയാണെന്ന് കരുതുന്നവരുമുണ്ട്. വെള്ളിയാഴ്ച എപ്പിസോഡില്‍ ഗബ്രിയുമായി തനിക്കുള്ള ബന്ധത്തക്കുറിച്ച് ജാസ്മിന്‍ നോറയോട് പറഞ്ഞത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

പരസ്പരമുള്ള ബന്ധത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉള്ളതുപോലെ തങ്ങള്‍ക്കുതന്നെ ആശയക്കുഴപ്പമുണ്ട് എന്നതായിരുന്നു അത്. ഒരുമിച്ച് ജയിലിലെത്തിയപ്പോള്‍ ഇതേക്കുറിച്ചുള്ള നോറയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ജാസ്മിന്‍. “മലയാളി പ്രേക്ഷകര്‍ ആണെങ്കിലും ഇത് 2024 ആണല്ലോ. അതാണ് എന്‍റെ മനസില്‍. അവര്‍ മാറി ചിന്തിച്ചേക്കാം എന്ന തോന്നല്‍. ഇന്ന് ഇങ്ങോട്ട് കാറ്റ് വീശിയാല്‍ നാളെ അങ്ങോട്ട് കാറ്റ് വീശുമെന്ന വിശ്വാസം. തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം”, ജാസ്മിന്‍ പറഞ്ഞു.

“ഇപ്പോഴും കണ്‍ഫ്യൂസ്ഡ് ആണ് നിങ്ങള്‍ റിലേഷന്‍ഷിപ്പിലാണോ അല്ലയോ എന്നതില്‍”, നോറ താന്‍ ഉള്‍പ്പെടെയുള്ള സഹമത്സരാര്‍ഥികളുടെ ആശയക്കുഴപ്പം പങ്കുവച്ചു. അതിന് ജാസ്മിന്‍റെ പ്രതികരണവും ഉടന്‍ എത്തി- “അത് നീ മാത്രമല്ല. ഞങ്ങളും അക്കാര്യത്തില്‍ കണ്‍ഫ്യൂസ്ഡ് ആണ്. ഞങ്ങളുടെ ക്ലാരിറ്റി എന്താണെന്ന് അറിയാമോ, ഞങ്ങള്‍ക്ക് ക്ലാരിറ്റി ഇല്ല എന്നുള്ളതാണ് ഞങ്ങളുടെ ക്ലാരിറ്റി. പുറത്ത് ഞാന്‍ കമ്മിറ്റഡ് ആണെങ്കിലും അല്ലെങ്കിലും ഇവിടെ കമ്മിറ്റഡ് ആവണമെങ്കില്‍ ഞാന്‍ ആവും. മനസില്‍ ഒരു ഇഷ്ടമുണ്ട്. പക്ഷേ അതിനൊരു ക്ലാരിറ്റി ഇല്ല”, ജാസ്മിന്‍ പറഞ്ഞുനിര്‍ത്തി.

ALSO READ : സംവിധാനം ജികെഎന്‍ പിള്ള; ‘അങ്കിളും കുട്ട്യോളും’ മെയ് 10 ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin