ഡല്‍ഹി: രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു ബിജെപിയിൽ ചേർന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിട്ടു അംഗത്വം സ്വീകരിച്ചത്. ഹിമാചൽ പ്രദേശിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു. ശനിയാഴ്ച രാവിലെയാണ് ബിട്ടു കോൺഗ്രസിൽ നിന്ന് രാജി വെച്ചത്.
പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദർ സിങ്ങ് ബിട്ടു. ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രിയങ്കയുടെ വലംകൈ ആയിരുന്നു ബിട്ടു.
നേരത്തെ രാജിവിവരം അറിയിച്ച് ബിട്ടു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് കത്ത് അയച്ചിരുന്നു.