കുവൈറ്റ് : ജി 77 + ചൈന ഉച്ചകോടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ അല്‍ സബാഹ്.
ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹും ഉദ്ഘാടനത്തില്‍ പങ്കെടുത്തു സെപ്തംബര്‍ 15-16 തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്ക് ക്യൂബയുടെ തലസ്ഥാനമായ ഹവാനയാണ് ആതിഥേയത്വം വഹിക്കുന്നത്.
‘സുസ്ഥിര വികസനത്തിന്റെ വെല്ലുവിളികള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനത്വം എന്നിവയുടെ പങ്ക്’ എന്ന വിഷയത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കിടെ, ഷെയ്ഖ് ജറാഹ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ മരിയോ ബെര്മുഡെസുമായി കൂടിക്കാഴ്ച നടത്തുകയും അമീറിന്റെയും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍- അഹമ്മദ് അല്‍-ജാബര്‍ അല്‍-സബയുടെയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയില്‍, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള താല്പര്യം ഇരുപക്ഷവും സ്ഥിരീകരിച്ചതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഉച്ചകോടി വിജയിക്കുമെന്ന് ഷെയ്ഖ് ജറാഹ് പ്രത്യാശ പ്രകടിപ്പിച്ചു.