പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

മസ്‌കറ്റ്: ഒമാനില്‍ ദിവസങ്ങളായി പെയ്ത കനത്ത മഴയ്ക്ക് ശമനമുണ്ടായതിന് പിന്നാലെ പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് പുറത്ത്. അടുത്ത ആഴ്ച രാജ്യത്ത് ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും ഉണ്ടായേക്കും. രാജ്യത്തെ കാലാവസ്ഥ സാഹചര്യം നാഷണല്‍ സെന്റര്‍ ഫോര്‍ ഏര്‍ലി വാണിങ് ഓഫ് മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്‌സ് സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. 

Read Also –  എയർ ഇന്ത്യ ദുബൈ സർവീസ് നിർത്തി വെച്ചു, വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി

യുഎഇയിലെ മഴയിൽ ഒറ്റപ്പെട്ടവർക്ക് താമസവും ഭക്ഷണവും ഒരുക്കി ഒരു വാട്സാപ്പ് ഗ്രൂപ്പ്

അബുദാബി: ഒരൊറ്റ വാട്സാപ്പ് ഗ്രൂപ്പിലൂടെ യുഎഇയിലെ മഴയിൽ ഒറ്റപ്പെട്ടവർക്ക് താമസവും ഭക്ഷണവുമെത്തിക്കുകയാണ് മലയാളികൾ ഉൾപ്പടെ പ്രവാസികൾ. നിരവധി പേരാണ് സ്വയം സന്നദ്ധരായി ‘റെയിൻ സപ്പോർട്ട്’ എന്ന ഗ്രൂപ്പിലൂടെ പ്രവർത്തിക്കുന്നത്. ബുദ്ധിമുട്ടുന്നവരെ സ്വന്തം വീട്ടിൽ താമസിപ്പിച്ചും വീട്ടിൽ നിന്ന് ഭക്ഷണമെത്തിച്ച് നൽകിയുമാണ് ഇവർ മാതൃകയാവുന്നത്.

യുഎഇയിലെ മഴയിൽ ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങാകുകയാണ് ഒരു കൂട്ടം മനുഷ്യര്‍. ഒരു വാട്സാപ്പ് ഗ്രൂപ്പാണ് ഈ സഹായങ്ങളൊക്കെ നിയന്ത്രിക്കുന്നത്. മലയാളികൾ തുടങ്ങിയ റെയിൻ സപ്പോർട്ട് എന്ന ഗ്രൂപ്പ് സഹായ മനസ്കരുടെ വിവിധ രാജ്യക്കാരുടെയും കൂട്ടായ്മയാണിപ്പോൾ. സഹായം ആവശ്യമുള്ളവർക്കും സഹായം നൽകാൻ കഴിയുന്നവർക്കും ഗ്രൂപ്പിൽ മെസേജ് ഇടാം. ഉടനടിയെത്തും കൈത്താങ്ങ്. സൗജന്യ ഭക്ഷണമെത്തിക്കാനുള്ള മറ്റൊരു വാട്സാപ്പ് ഗ്രൂപ്പും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ബുദ്ധിമുട്ടുന്നവരെ ഒപ്പം താമസിപ്പിച്ചും ഭക്ഷണം എത്തിച്ചും ചേർത്തുപിടിക്കൽ.

ഭക്ഷണം വീട്ടിൽ നിന്നുണ്ടാക്കി വളണ്ടിയർമാർക്ക് നൽകുന്നവർ, കിട്ടുന്ന ഭക്ഷണം റിസ്കെടുത്ത് ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നവർ, ഇതിനായി നിരന്തരം പ്രവർത്തിക്കുന്നവർ, അങ്ങനെ യുഎഇ കാണിച്ചു കൊടുക്കുന്ന ഐക്യവും ഒരുമയും യുഎഇയില്‍ കാണാനാകും. മർക്കസ്, കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പടെ പ്രസ്ഥാനങ്ങൾ സജീവമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin