യുഎഇ: യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ പ്രധാന റോഡുകളെല്ലാം അടച്ചു.
ബിസിനസ് ബേയില്‍ നിന്ന് ജബല്‍ അലിയിലേക്ക് വരുന്നര്‍ അല്‍ അസയേല്‍ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ് എന്നിവ ഒഴിവാക്കാനും അല്‍ ഖൈല്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് തുടങ്ങിയ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാനും ദുബായിലെ ഡ്രൈവര്‍മാരോട് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
റാസല്‍ഖൈമയില്‍, എക്‌സിറ്റ് 129 പാലത്തിന് താഴെയുള്ള റോഡും അല്‍ കുവൈറ്റ് മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടവും അടച്ചവയില്‍ ഉള്‍പ്പെടുന്നു.
ഷാര്‍ജയില്‍ കല്‍ബയിലേക്കുള്ള റിങ് റോഡും ഉമ്മുല്‍ ഖുവൈനിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ എക്‌സിറ്റ് 9396, എക്‌സിറ്റ് 110113ഉം സമാനമായി വെള്ളപ്പൊക്കത്തില്‍ അടച്ചിട്ടുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *