ബംഗ്ലൂരു : ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സമയത്തെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകം ചന്ദ്രോപരിതലം തൊടുന്ന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സോഫ്റ്റ് ലാൻഡിങ്ങിനിടെ ലാൻഡർ ക്യാമറകളിലൊന്നാണ് ദൃശ്യം പകർത്തിയത്. ലാൻഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ കുലുക്കങ്ങൾ പഠിക്കാനുള്ള ഇൽസ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങൾ പഠിക്കാൻ പോകുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ് പ്രവർത്തിപ്പിച്ച് സജ്ജമാക്കിയത്. ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ജോലികൾ ഉടൻ തന്നെ തുടങ്ങും. […]