വീണ്ടുമൊരു താരവിവാഹം കൂടി, ‘കുടുംബവിളക്ക്’ താരം ശ്രീലക്ഷ്‍മി വിവാഹിതയാവുന്നു

മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയം കൂടിയ ചില പരമ്പരകളുണ്ട്. അതിലൊന്നാണ് കുടുംബവിളക്ക്. പരമ്പരയിലെ അഭിനേതാക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ കുടുംബവിളക്ക് താരം ശ്രീലക്ഷ്മി ശ്രീകുമാര്‍ വ്യക്തിജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തന്‍റെ വിവാഹം തീരുമാനിച്ചിരിക്കുന്നു എന്ന വിവരമാണ് അത്. മെയ് 16 നാണ് ശ്രീലക്ഷ്‍മിയുടെ വിവാഹനിശ്ചയം. ലക്ചറര്‍ ആയ ജോസ് ഷാജിയാണ് വരന്‍.

പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ചുകൊണ്ടാണ് ശ്രീലക്ഷ്മി വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്. മെയ് പതിനാറ് എന്ന് എഴുതി ലോക്കിന്റെ ഇമോജിയും ചേർത്ത് എൻ​ഗേജ്മെന്റ് ഡയറീസ് എന്ന ഹാഷ്ടാ​ഗും ശ്രീലക്ഷ്മി ഫോട്ടോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന് സീരിയിയലിലെ സഹതാരങ്ങളെല്ലാം ആശംസകളുമായി എത്തി. രേഷ്മ എസ് നായര്‍, ദേവി മേനോന്‍, നൂബിന്‍ ജോണി, റെനീഷ റഹ്‌മാന്‍ എന്നിവരെല്ലാം ആശംസകളറിയിച്ചവരുടെ കൂട്ടത്തിലുണ്ട്. ശ്രീലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്. രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇരുവരും പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നത്. നിശ്ചയം മെയ് മാസത്തിലാണെങ്കിലും കല്യാണം 2025 ഫെബ്രുവരിയിലായിരിക്കും. ഒരു വര്‍ഷത്തെ ഗ്യാപ്പ് ഉണ്ടാവും. വിവാഹത്തിന് ശേഷം താന്‍ അഭിനയത്തില്‍ തുടരുമെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

 

കുടുംബവിളക്കിന് പുറമെ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ആദ്യമെല്ലാം പ്രേക്ഷകരുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും പിന്നീട് അതെല്ലാം കയ്യടികളാക്കി മാറ്റാന്‍ കുടുംബവിളക്കിന് കഴിഞ്ഞിട്ടുണ്ട്. സുമിത്ര എന്ന സ്ത്രീയുടെയും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരുപാട് ആളുകളുടേയും കഥയാണ് കുടുംബിളക്ക് പറഞ്ഞത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും കഥയായി മാറിയപ്പോഴാണ് പരമ്പരയുടെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചത്. ഒട്ടേറെ ആരാധകരുള്ള ഒരു കഥാപാത്രമാണ് നടി ശ്രീലക്ഷ്മി ശ്രീകുമാർ അവതരിപ്പിച്ച മകളുടെ വേഷം. കുടുംബവിളിക്കിന്റെ ഭാ​ഗമായശേഷമാണ് കുടുംബപ്രേക്ഷകരും ശ്രീലക്ഷ്മിയെ ശ്രദ്ധിച്ച് തുടങ്ങിയത്. 

ALSO READ : മാനസികാഘാതത്തില്‍ ഗബ്രി, ആശ്വസിപ്പിക്കാനാവാതെ സഹമത്സരാര്‍ഥികള്‍; മെഡിക്കല്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin