വേനല്‍ക്കാലത്തെ ചൂടിനെ മറിക്കടക്കാന്‍ പലരും ജ്യൂസുകള്‍ ധാരാളമായി കുടിക്കാറുണ്ട്. എന്നാല്‍ പ്രമേഹ രോഗികള്‍ അങ്ങനെ എല്ലാ ജ്യൂസും കുടിക്കുന്നത് നന്നല്ല. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസുകളാണ് പ്രമേഹ രോഗികള്‍ കുടിക്കേണ്ടത്. 
മാമ്പഴ ജ്യൂസിന്‍റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 50- 56 ആണ്. അതിനാല്‍ പ്രമേഹ രോഗികള്‍ മാമ്പഴ ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലത്. തണ്ണിമത്തന്‍ ജ്യൂസിന്‍റെ ഗ്ലൈസെമിക് സൂചിക 72 ആണ്. അതിനാല്‍ ഇവ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കാം. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നതും  രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. 
ഇളനീരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ നിര്‍ജ്ജലീകരണത്തെ തടയാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. നാരങ്ങാ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിക്കാം. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. 
ഓറഞ്ച് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ക്ക് കുടിക്കാം. ചെറി ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബട്ടര്‍ മില്‍ക്ക് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *