കുവൈറ്റ്: പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ 14-ാ മത് ഹൈപ്പര്‍മാര്‍ക്കറ്റ് കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗ് ആന്‍ഡ് ഡവലപ്മെന്റിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അഹമ്മദ് ഗെയ്ദ് അല്‍ എനൈസി, കുവൈറ്റിലെ യുഎഇ അംബാസഡര്‍ ഡോ. മതാര്‍ ഹമീദ് അല്‍ നെയാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, മറ്റ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സൈ്വക, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മനേലിസി ഗെംഗെ, ബെലിന്‍ഡ ലൂയിസ്, ബ്രിട്ടീഷ് അംബാസഡര്‍, ഓങ് ഗ്യാവ് തു, മ്യാന്‍മര്‍ അംബാസഡര്‍, മുഗുറെല്‍ ലോണ്‍ സ്റ്റാനെക്യു, റൊമാനിയന്‍ അംബാസഡര്‍, സാലിഹ് അമര്‍ അല്‍- ഖറൂസി, ഓംബറുസ്വാ, തുടങ്ങി നിരവധി നയതന്ത്രജ്ഞരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
48,000 ചതുരശ്ര അടിയില്‍ തയ്യാറാക്കിയിരിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് മാര്‍ക്കറ്റ് പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക് ഭക്ഷണം, ഭക്ഷ്യേതര ഇനങ്ങള്‍, ആരോഗ്യ സൗന്ദര്യ ഉല്‍പന്നങ്ങള്‍, മാംസം, സമുദ്രവിഭവങ്ങള്‍, ഇന്‍- ഹൗസ് കിച്ചണ്‍ & ഡെലിക്കേറ്റസെന്‍ എന്നിവയും പ്രദേശവാസികള്‍ക്കായി പ്രത്യേക ഏരിയയും വാഗ്ദാനം ചെയ്യും. കൂടാതെ, പുതിയ ബ്രാഞ്ചിലെ ഉല്‍പ്പന്ന ശ്രേണിയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സീസണല്‍ പാര്‍ട്ടി സപ്ലൈസ് എന്നിവ ഉള്‍പ്പെടുന്നു.
പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള പ്രത്യേക സെക്ഷന്‍ കൂടാതെ, സീസണല്‍ പാര്‍ട്ടി സപ്ലൈസ്, ഇലക്ട്രോണിക്, മൊബൈല്‍ അനുബന്ധ ഉപകരണങ്ങളും, ഐടി ഉല്‍പ്പന്നങ്ങളും, പ്രീമിയം സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പെര്‍ഫ്യൂമുകളും ഇവിടെ ലഭിക്കും.