ഡല്‍ഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുമാറ്റിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജനതാദള്‍ (യുണൈറ്റഡ്) പ്രസിഡന്റ് ലാലന് സിംഗ്. 2024 ല്‍ മോദി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡോ. ബി.ആര് അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടന മാറ്റി പകരം ‘നരേന്ദ്ര മോദി ഭരണഘടന’ കൊണ്ടുവരുമെന്ന് ലാലന് സിംഗ് ആരോപിച്ചു. ബിഹാറിലെ നളന്ദയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ലാലന് സിംഗിന്റെ ആരോപണം.
‘2024 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍, ഡോ. ബി.ആര്. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന മാറ്റി പകരം നരേന്ദ്ര മോദി ഭരണഘടന കൊണ്ടുവരും. അദ്ദേഹം കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടത്തിയത്?’- ലാലന് സിംഗ് ചോദിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് പേരുമാറ്റങ്ങള്‍ വര്‍ധിച്ചുവരികയാണ്. സമീപ വര്‍ഷങ്ങളില്‍ നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ദ്വീപുകള്‍ എന്നിവയുടെ ഉള്‍പ്പെടെ പേരുകള്‍ മാറ്റിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ‘രാജ്പഥിന്റെ’ പേര് ‘കര്തവ്യ പാത’ എന്നാക്കി മാറ്റിയതാണ് ഏറ്റവും പുതിയത്.’- ലാലന് സിംഗ് പറഞ്ഞു.