സീതാപൂര്‍: ഹിന്ദു വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. മുസ്ലീം വിഭാഗക്കാരായ അബ്ബാസ്, കംറൂള്‍ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മൂന്നു വര്‍ഷം മുമ്പായിരുന്നു ദമ്പതികളുടെ മകനായ ഷൗക്കത്തും യുവതിയും ഒളിച്ചോടിയത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ഷൗക്കത്തിനെ പോലീസ് പിടികൂടിയിരുന്നു. ജയിലിലായിരുന്ന ഷൗക്കത്ത് മാസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്.
തുടര്‍ന്ന് വീണ്ടും യുവതിയുമായി ഒളിച്ചോടി ഇവര്‍ വിവാഹിതരായി. ഇതോടെ പ്രകോപിതരായ യുവതിയുടെ വീട്ടുകാര്‍ ഷൗക്കത്തിനെയും കുടുംബാംഗങ്ങളെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഷൗക്കത്തിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.