ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിൽ അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെയാണ് ഹർജി സമർപ്പിച്ചത്.
ഹിന്ദു, സിഖ് ദേവതകളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും നരേന്ദ്ര മോദിയെ വിലക്കണമെന്നാണ് ആവശ്യം. ഏപ്രില്‍ ഒമ്പതിന് ഉത്തര്‍പ്രദേശില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.