ടൊറന്റോ: മേഖലയില്‍ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുന്ന ആക്രമണങ്ങളാണ് ഇറാന്‍ നടത്തന്നതെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ശനിയാഴ്ച ഇസ്രയേലിനെ ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രസ്താവന.
ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണങ്ങളെ കാനഡ അപലപിക്കുന്നു. ഈ ആക്രമണങ്ങളില്‍ നിന്ന് തങ്ങളെയും ജനങ്ങളെയും പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നതായും ട്രൂഡോ പാര്‍ലമെന്ററി പ്രസ് ഗാലറി ഡിന്നറില്‍ പറഞ്ഞു.
അതെസമയം ഇറാനെ ഉത്തരവാദിയാക്കാന്‍ കാനഡ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ് പറഞ്ഞു. കൂടാതെ ടെഹ്റാന്‍ നിയന്ത്രിത തീവ്രവാദ ഗ്രൂപ്പായ ഐആര്‍ജിസിയെ കാനഡ സര്‍ക്കാര്‍ ഉടന്‍ നിരോധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേലിന് കാനഡ നല്‍ക്കുന്ന പിന്തുണയ്ക്ക് കാനഡയിലെ ഇസ്രയേല്‍ അംബാസിഡര്‍ നന്ദി അറിയിച്ചു.