മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് ഒരാള്‍ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
VIDEO | Several feared trapped after the roof of a building collapsed in UP’s Muzaffarnagar. More details awaited. pic.twitter.com/6e0vbqeGxA
— Press Trust of India (@PTI_News) April 14, 2024
25-ഓളം പേരാണ് അപകടത്തില്‍പെട്ടത്. 11 പേരെ രക്ഷപ്പെടുത്തി. ഇവര്‍ ചികിത്സയിലാണ്. ജൻസത് പൊലീസ് സ്റ്റേഷൻ പരിധിയിലെ തൽഡ ഗ്രാമത്തിൽ 25 ഓളം തൊഴിലാളികൾ വീടിനുള്ളിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു.