ഒസ്ലോ: ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറില്‍ നിന്ന് 26 ആയി ഉയര്‍ത്തണമെന്ന ആവശ്യവുമായി നോര്‍വേയിലെ ഒരു നഗരം. ആർട്ടിക് സർക്കിളിലെ ഒരു പട്ടണമായ വാഡ്‌സോയുടെ മേയറായ വെഞ്ചെ പെഡേഴ്‌സണ്‍ ഈ ആശയം നിർദ്ദേശിച്ച് യൂറോപ്യൻ കമ്മീഷനിലേക്ക് ഒരു കത്ത് അയച്ചു.
അംഗീകാരം ലഭിക്കുകയാണെങ്കില്‍ പുതിയ ക്ലോക്ക് നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നോര്‍വീജിയന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. തങ്ങളുടെ മേഖലയിലെ ജീവിതരീതി കൂടുതല്‍ ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു നിര്‍ദ്ദശം മുന്നോട്ടുവച്ചതെന്ന് പെഡേഴ്‌സണ്‍ പറയുന്നു.
വഡ്‌സോയിലും പരിസരപ്രദേശത്തും താമസക്കാരെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. പുതിയ ക്ലോക്ക് രീതിക്ക് അത് മാറ്റാന്‍ സാധിച്ചേക്കും. എന്നാല്‍ പുതിയ ’13 മണിക്കൂര്‍’ ക്ലോക്ക് സംവിധാനത്തിന് പച്ചക്കൊടി ലഭിക്കുമെന്ന് തനിക്ക് വിശ്വാസമില്ലെന്നും അവര്‍ പ്രതികരിച്ചു.
“ഞങ്ങളുടെ ഈ (MOREtime) പ്രോജക്റ്റിലൂടെ അതുല്യമായ ജീവിതരീതി ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. മത്സ്യബന്ധനം, വേട്ടയാടൽ, പുതിയ ഭാഷകൾ പഠിക്കുക, അല്ലെങ്കിൽ പ്രിയപ്പെട്ടവരോടൊപ്പം ചെലവിടുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് കൂടുതൽ ഗുണമേന്മയുള്ള സമയം ആസ്വദിക്കാൻ വ്യക്തികൾക്ക് അവസരം നൽകുന്നു”, പെഡേഴ്‌സണ്‍ പറയുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *