കല്‍പ്പറ്റ: ചെന്നലോട് കാര്‍ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ഫില്‍സ(12)യാണ് ഇന്ന് മരിച്ചത്. നാലുപേര്‍ ചികിത്സയിലാണ്.
ഇന്നലെ മരിച്ച കൊളപ്പുറം ഗവ.ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ.ടി. ഗുല്‍സാറിന്റെ സഹോദരന്റെ മകളാണ് ഫില്‍സ. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ. യു.പി. സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.
ബാണാസുര സാഗര്‍ ഡാം സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.