Malayalam News Highlights :സംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍
കൺസ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാനത്താകെ 250 ഓളം റംസാൻ വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.ഇത് ചോദ്യം ചെയ്ത് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ അവസരം ഒരുങ്ങിയത്