ഇടുക്കി: ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് ഇടുക്കി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്. എസ്.എന്‍.ഡി.പി. ഈ വിഷയവും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എസ്.എന്‍.ഡി.പി. കുടുംബയോഗങ്ങളിലും വനിതാ സംഘങ്ങളിലും ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുമെന്നും എസ്.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയായ സംഗീത വിശ്വനാഥന് പറഞ്ഞു.
അതേസമയം, ഇടുക്കി രൂപതയ്ക്ക് പിന്നാലെ ഇന്ന് താമശേരി രൂപതയ്ക്കു കീഴിലുള്ള 120 കെസിവൈഎം യൂണിറ്റുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും. വൈകിട്ട് മൂന്നിന് ശേഷമാണ് പ്രദര്‍ശനം. കുട്ടികളെ ബോധവത്കരിക്കുകയെന്നത് മാത്രമാണ് ലക്ഷ്യമെന്ന് കെ.സി.വൈ.എം. വ്യക്തമാക്കി.