ദഹനരസങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി ദഹനം എളുപ്പത്തിലാക്കാനും ഏലയ്ക്ക സഹായിക്കുന്നു. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു. പലര്‍ക്കും വായ്‍നാറ്റം വലിയ രീതിയില്‍ ആത്മവിശ്വാസപ്രശ്നമുണ്ടാക്കാറുണ്ട്. ഇതിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്ക.
ഏലയ്ക്ക് കുറച്ച് ചവയ്ക്കുന്നത് വായ്‍നാറ്റം നല്ലരീതിയില്‍ കുറയ്ക്കും. ചിലര്‍ ഇങ്ങനെ ഏലയ്ക്ക ചെറിയ പാത്രത്തിലാക്കി എപ്പോഴും കൂടെ സൂക്ഷിക്കാറുണ്ട്. പല അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമ്മെ സഹായിക്കുന്നതിനും ഏലയ്ക്കക്ക് കഴിയും. വാതരോഗം, ആസ്ത്മ, വിവിധ ബാക്ടീരിയില്‍ അണുബാധകള്‍ എന്നിവയെല്ലാം ചെറുക്കുന്നതിന് ഇത്തരത്തില്‍ ഏലയ്ക്ക നമുക്ക് സഹായകമാകുന്നു.
നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക ചെറിയ പങ്ക് വഹിക്കുന്നു. സ്ട്രെസ് അകറ്റാനാണ് കാര്യമായും ഏലയ്ക്ക സഹായിക്കുന്നത്. ഇതുവഴി ഉത്കണ്ഠയ്ക്ക് ആശ്വാസമാകാും മൂഡ് പെട്ടെന്ന് നല്ലതാക്കാനുമെല്ലാം ഏലയ്ക്ക ചെറിയ രീതിയില്‍ സഹായിക്രുന്നു. ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഏലയ്ക്ക നമ്മെ സഹായിക്കുന്നു. ഇതിന് ഏലയ്ക്ക പതിവായി തന്നെ കഴിക്കണം.
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ, ചായ തയ്യാറാക്കി കഴിക്കുകയോ ചെയ്യാം. അതുപോലെ ജ്യൂസുകളോ സ്മൂത്തികളോ എല്ലാം തയ്യാറാക്കുമ്പോള്‍ ഇതിലും ഏലയ്ക്ക ചേര്‍ക്കാം. ഇവയ്ക്ക് പുറമെ സാധാരണഗതിയില്‍ നമ്മള്‍ തയ്യാറാക്കുന്ന വെജ്- നോണ്‍ വെജ് വിഭവങ്ങളിലും പലഹാരങ്ങളിലുമെല്ലാം അഭിരുചിക്ക് അനുസരിച്ച് ഏലയ്ക്ക ചേര്‍ക്കാവുന്നതാണ്.